Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldMalayaliCouncil

America

ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

ന്യൂയോർക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സ്ഥാ​പ​ക​നും മു​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും ചെ​യ​ർ​മാ​നു​മാ​യ അമേരിക്കൻ മലയാളി ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഡ​ബ്ല്യു​എം​സി 15-ാം ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ കോ​ട്ട​യം എംപി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

1995 ജൂ​ലൈ മൂന്നിന് ​ന​ട​ന്ന ആ​ദ്യ വേ​ൾ​ഡ് മ​ല​യാ​ളി ക​ൺ​വ​ൻ​ഷ​ന്‍റെ മൂ​ന്നാം ദി​ന​ത്തി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം മ​ല​യാ​ളി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ രൂ​പീ​കൃ​ത​മാ​യ​തെ​ന്ന് ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.

ബൈ​ലോ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന, ഔ​ദ്യോ​ഗി​ക പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​കാ​ശ​മു​ള്ള​തു​മാ​യ ഒ​രേ​യൊ​രു വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ എ​ന്ന് ഓ​ർ​മി​പ്പി​ച്ച അ​ദ്ദേ​ഹം ഡ​ബ്ല്യു​എം​സി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു ഗ്രൂ​പ്പു​ക​ൾ ആ ​പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന് മേ​ലു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു .

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും ഒ​രു ഗ്ലോ​ബ​ൽ മ​ല​യാ​ളി സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​നു​മാ​ണ് ഡ​ബ്ല്യു​എം​സി രൂ​പീ​ക​രി​ച്ച​ത്. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ളെ ത​ള്ളി​പ്പ​റ​ഞ്ഞ് ഡ​ബ്ല്യു​എം​സിക്ക് ​കീ​ഴി​ൽ അ​ണി​നി​ര​ക്കാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും ആ​ഹ്വാ​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഗ്ലോ​ബ​ൽ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പു​തി​യ നേ​തൃ​ത്വ​ത്തി​ന് പൂ​ർ​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. വ​രും ത​ല​മു​റ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത് സം​ഘ​ട​ന​യെ മു​ന്നോ​ട്ട് ന​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2026-ൽ ​ദു​ബാ​യിയി​ൽ ന​ട​ക്കു​ന്ന 16-ാം ഗ്ലോ​ബ​ൽ ബൈ​നീ​യ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും മ​റ​ന്ന് എ​ല്ലാ​വ​രും ഒ​രു പു​തി​യ ഗ്ലോ​ബ​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

Latest News

Corehub Up